Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rishabh Pant Captain

ഗോ​​ഹ​​ട്ടി ടെ​​സ്റ്റി​​ല്‍ ഗി​​ല്ലി​​നു പ​​ക​​രം ഋ​​ഷ​​ഭ് പ​​ന്ത് ക്യാ​​പ്റ്റ​​ൻ

ഗോ​​ഹ​​ട്ടി: ഒ​​രു കാ​​ര്യം ഏ​​ക​​ദേ​​ശം ഉ​​റ​​പ്പ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ഗോ​​ഹ​​ട്ടി ടെ​​സ്റ്റി​​ല്‍ ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ക​​ളി​​ച്ചേ​​ക്കി​​ല്ല. തി​​ടു​​ക്ക​​ത്തി​​ല്‍ ക​​ള​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യാ​​ല്‍ വീ​​ണ്ടും പ​​രി​​ക്കേ​​ല്‍​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ഗി​​ല്ലി​​നു പ​​ക​​രം ഋ​​ഷ​​ഭ് പ​​ന്താ​​യി​​രി​​ക്കും ഗോ​​ഹ​​ട്ടി​​യി​​ല്‍ ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക എ​​ന്നാ​​ണ് സൂ​​ച​​ന. അ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ മാ​​റ്റം വ​​രും.

വ​​ലം​​കൈ ബാ​​റ്റ​​റാ​​യ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നു പ​​ക​​രം ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഇ​​ടം ല​​ഭി​​ക്കു​​ക ആ​​ര്‍​ക്കാ​​യി​​രി​​ക്കും..? നാ​​ളെ​​യാ​​ണ് ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ടെ​​സ്റ്റ്. ആ​​ദ്യ ടെ​​സ്റ്റി​​ല്‍ 30 റ​​ണ്‍​സി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​ന്ത്യ​​ക്ക്, ഗോ​​ഹ​​ട്ടി​​യി​​ല്‍ ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ര​​ണ്ടു മ​​ത്സ​​ര പ​​ര​​മ്പ​​ര ന​​ഷ്ട​​പ്പെ​​ടും. 2000നു​​ശേ​​ഷം ഇ​​ന്ത്യ​​യി​​ല്‍ പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​ന്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

ന​​റു​​ക്ക് ആ​​ര്‍​ക്ക്..?

ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നു പ​​ക​​രം ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​ത് സാ​​യ് സു​​ദ​​ര്‍​ശ​​ന്‍, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍ എ​​ന്നി​​വ​​രി​​ല്‍ ഒ​​രാ​​ള്‍​ക്കാ​​ണ്. കാ​​ര​​ണം, ഗി​​ല്‍ സ്‌​​പെ​​ഷ​​ലി​​സ്റ്റ് ബാ​​റ്റ​​റാ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജോ​​ലി ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ങ്കി​​ല്‍ സാ​​യ് സു​​ദ​​ര്‍​ശ​​നോ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലോ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ എ​​ത്ത​​ണം.

പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ നി​​തീ​​ഷ് കു​​മാ​​ര്‍ റെ​​ഡ്ഡി​​ക്കും സാ​​ധ്യ​​ത​​യു​​ണ്ട്. എ​​ന്നാ​​ല്‍, നി​​തീ​​ഷി​​ന്‍റെ ബൗ​​ളിം​​ഗ് ഇ​​ന്ത്യ​​ക്ക് ഇ​​തു​​വ​​രെ ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യി​​ട്ടി​​ല്ലെ​​ന്ന വാ​​സ്ത​​വം മു​​ന്നി​​ലു​​ള്ള​​തി​​നാ​​ല്‍ ആ ​​നീ​​ക്കം ഉ​​ണ്ടാ​​യേ​​ക്കി​​ല്ല.

കോ​​ല്‍​ക്ക​​ത്ത​​യി​​ലെ ആ​​ദ്യ ടെ​​സ്റ്റി​​ല്‍ സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഇ​​ല്ലാ​​യി​​രു​​ന്നു. എ​​ക്‌​​സ്ട്രാ സ്പി​​ന്‍ ഓ​​ള്‍ റൗ​​ണ്ട​​റാ​​യി അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​തോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. അ​​തോ​​ടെ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ മൂ​​ന്നാം ന​​മ്പ​​ര്‍ ബാ​​റ്റ​​റാ​​യി. കോ​​ല്‍​ക്ക​​ത്ത ടെ​​സ്റ്റി​​ന്‍റെ ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ലു​​മാ​​യി ഇ​​രു​​ടീ​​മി​​ലും​​വ​​ച്ച് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ​​ന്ത് നേ​​രി​​ട്ട ബാ​​റ്റ​​റാ​​ണ് വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍, 174.

ഇ​​ടം​​കൈ​​യ്യ​​ന്മാ​​രു​​ടെ ടീം

​​കോ​​ല്‍​ക്ക​​ത്ത ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ 11 പേ​​രി​​ല്‍ ആ​​റു പേ​​രും ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​രാ​​യി​​രു​​ന്നു. ഇ​​തി​​ല്‍ ആ​​ദ്യ എ​​ട്ടു​​പേ​​രി​​ല്‍ മൂ​​ന്നു ബാ​​റ്റ​​ര്‍​മാ​​ര്‍ മാ​​ത്ര​​മാ​​ണ് വ​​ലം​​കൈ​​യ്യ​​ന്മാ​​ര്‍. അ​​തി​​ല്‍ ഒ​​രാ​​ള്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലാ​​യി​​രു​​ന്നു. ഗി​​ല്ലി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ ഏ​​റ്റ​​വും സാ​​ധ്യ​​ത ക​​ല്‍​പ്പി​​ക്ക​​പ്പെ​​ടു​​ന്ന സാ​​യ് സു​​ദ​​ര്‍​ശ​​നും ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലും ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​രാ​​ണ്. ഇ​​വ​​രി​​ല്‍ ആ​​രെ​​ത്തി​​യാ​​ലും ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ ഇ​​ട​​തു വ​​ലി​​വ് കൂ​​ടും.

കോ​​ല്‍​ക്ക​​ത്ത​​യി​​ല്‍ ഇ​​റ​​ങ്ങി​​യ​​തി​​ല്‍ യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍, ഋ​​ഷ​​ഭ് പ​​ന്ത്, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍, കു​​ല്‍​ദീ​​പ് യാ​​ദ​​വ് എ​​ന്നി​​വ​​ര്‍ ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​ര്‍. കെ.​​എ​​ല്‍. രാ​​ഹു​​ല്‍, ഗി​​ല്‍, ധ്രു​​വ് ജു​​റെ​​ല്‍ എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പം മു​​ഹ​​മ്മ​​ദ് സി​​റാ​​ജും ജ​​സ്പ്രീ​​ത് ബും​​റ​​യു​​മാ​​ണ് വ​​ലം​​കൈ ബാ​​റ്റ​​ര്‍​മാ​​ര്‍.

കോ​​ല്‍​ക്ക​​ത്ത​​യി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ഓ​​ഫ് സ്പി​​ന്ന​​റാ​​യ സൈ​​മ​​ണ്‍ ഹാ​​മ​​ര്‍ ഇ​​ന്ത്യ​​ന്‍ ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​രെ വ​​ട്ടം​​ക​​റ​​ക്കി​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ല്‍ എ​​ട്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​ത് ഹാ​​മ​​ര്‍. ഹാ​​മ​​ര്‍ വീ​​ഴ്ത്തി​​യ എ​​ട്ടി​​ല്‍ ആ​​റ് വി​​ക്ക​​റ്റും ഇ​​ന്ത്യ​​ന്‍ ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​രു​​ടേ​​താ​​യി​​രു​​ന്നു.

Latest News

Corehub Up